
.
രാജപുരം: കേരളാ വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻ എഫ് എഫ് ഡബ്ലുവിന്റെ ഭാഗമായി വന്യജീവികൾക്ക് വനത്തിനകത്തുതന്നെ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം തദ്ദേശീയമായി ലഭ്യമായിട്ടുള്ള ഫലവൃക്ഷങ്ങളുടെ വിത്തുകൾ ഉപയോഗപ്പെടുത്തി സീഡ് ബോൾ വനത്തിൽ നിക്ഷേപിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായി കാസർഗോഡ് ഡിവിഷൻ, കാഞ്ഞങ്ങാട് റേഞ്ച്, പനത്തടി സെക്ഷന്റെ നേതൃത്വത്തിൽ ഓട്ടമല വനസംരക്ഷണ സമിതി ഒത്തുചേർന്ന് ചെർണൂർ വനമേഖലയിൽ ആയിരത്തോളം വിത്തുണ്ടകൾ നിക്ഷേപിച്ചു . പരിപാടിയിൽ ഓട്ടമല വന സംരക്ഷണ സമിതി സെക്രട്ടറി വിഷ്ണു കൃഷ്ണൻ സ്വാഗതം പറഞ്ഞു. വന സംരക്ഷണ സമിതി പ്രസിഡണ്ട് എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സുപ്രിയ ശിവദാസൻ ഉദ്ഘാടനം ചെയ്തു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പാ സംസാരിച്ചു. വനസംരക്ഷണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.കമലാസനൻ നന്ദി പറഞ്ഞു. വനസംരക്ഷണ സമിതി കുടുംബങ്ങളിലെ അംഗങ്ങളും പനത്തടി സെക്ഷൻ സ്റ്റാഫുകളും വാച്ചർമാരും നാട്ടുകാരും പങ്കെടുത്തു.