നബാർഡ് സംഘം സന്ദർശനം നടത്തി.

രാജപുരം: നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ സെൻ്റർ ഫോർ റിസർച്ച് ആൻ്റ് ഡവലപ്മെൻ്റ് (CRD) കോടോം ബേളൂർ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര ആദിവാസി വികസന പദ്ധതിപ്രദേശം കേന്ദ്രസംഘം  സന്ദർശിച്ചു. ജില്ലയിൽ നടപ്പിലാക്കുന്ന ജല സംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി ജൽ ശക്തി അഭിയാൻ പ്രവർത്തന വിലയിരുത്തൽ ടീം അംഗങ്ങളായ കേന്ദ പെട്രോളിയം മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ്  സെല്ലിൻറെ ഡയറക്ടർ ജനറൽ പി മനോജ് കുമാർ , കേന്ദ്ര ഭൂജല ബോർഡിലെ ശാസ്ത്രജ്ഞനായ വി.കെ. വിജേഷ്,
ജില്ലാ ഭൂജല വകുപ്പ് മേധാവി അരുൺദാസ് എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. പദ്ധതി പ്രവർത്തനത്തിൻ്റെ ഭാഗമായി തൊട്ടിലായി ബഡൂർ ആസൂത്രണ സമിതിയിൽ പൂർത്തീകരിച്ച ഉറവ സംരക്ഷണവും മേൽക്കൂര കിണർ റീചാർജ്ജിംഗ് പ്രവൃത്തിയും സംഘം വിലയിരുത്തി. വാർഡുമെമ്പർമാരായ ഇ. ബാലകൃഷണൻ, രാജീവൻ ചീരോൽ, നബാർഡ് ഡി.ഡി.എം ഷാരോൺ വാസ്, സി.ആർ.ഡി ഡയറക്ടർ ഡോ.ശശികുമാർ, പ്രോഗ്രാം ഓഫീസർ ഇ.സി.ഷാജി, ഗോത്രബന്ധു വികസനസമിതി സെക്രട്ടറി എൻ.പത്മനാഭൻ, പ്രമോദ്, സതീന്ദ്രൻ, വിനീത, ഗ്രീഷ്മ, സുഭാഷ് എന്നിവർ നേതൃത്വം നൽകി

Leave a Reply