
രാജപുരം : പാണത്തൂർ സ്വദേശിയും കാഞ്ഞങ്ങാട് താമസക്കാരനുമായ തോമസ് മൈക്കിൾ (39) അന്തരിച്ചു.
നാളെ രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട്ടെ കല്യാൺ റോഡിലെ വീട്ടിലെത്തിക്കുന്ന മുതദേഹം ഉച്ചക്ക് 2 മണിക്കുള്ള അന്ത്യകർമ്മങ്ങൾക്കു ശേഷം കാഞ്ഞങ്ങാട്ടെ ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
അസുഖ ബാധിതനായി ആശുപത്രിയിൽ കൊണ്ടുപോകവേ ഇന്നലെ രാത്രിയായിരുന്നു മരണം. പിതാവ്: മൈക്കിൾ എം.പൂവത്താനി, മാതാവ്: ലീലാമ്മ മൈക്കിൾ, ഭാര്യ: അഞ്ജു, മക്കൾ: മൈക്കിൾ തോമസ് (വിദ്യാർഥി), മേബൽ തോമസ്, സഹോദങ്ങൾ: സന്തോഷ് (അഭിഭാഷകൻ), ജോണി (ബിസിനസ്), എബി (വള്ളിക്കടവ്).