ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽപൂടംകല്ല് താലൂക്കാശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി

രാജപുരം:  ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ  പൂടംകല്ല് വെള്ളരിക്കുണ്ട് താലുക്കാശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ യുഡിഎഫ് ജില്ലാ കൺവീനർ എ .ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദിപ് കുമാർ, ഡിസിസി ജനറൽസെക്രട്ടറി ഹരീഷ് പി.നായർ, കള്ളാർപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ , മണ്ഡലം പ്രസിഡൻ്റ്മാരായ എം .എം .സൈമൺ, വി.ബാലകൃഷ്ണൻ ബാലൂർ, എം.പി.ജോസഫ്, ബാലകൃഷ്ണൻ മാണിയൂർ,  യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ , ബാബു കദളിമറ്റം, എം.യു.തോമസ്, ജോബി ജോസഫ്, പി.എ.ആലി, സി.കൃഷ്ണൻ നായർ, കെ.ഗോപി , നാരായണൻ ചുള്ളിക്കര, പ്രിയാ ഷാജി , രാധാമണി തുടങ്ങിയവർ സംസാരിച്ചു. വി.കെ.ബാലകൃഷണൻ സ്വാഗതവും ബാബു മാണിയൂർ നന്ദിയും പറഞ്ഞു.

Leave a Reply