
രാജപുരം: മധുരിക്കുന്ന ഓർമ്മകളുമായി പൂടംകല്ല് ചാച്ചാജി എംസിആർസിയിലെ ഓണാഘോഷം നടത്തി. ഓണക്കളികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും ഒരുമിച്ച് മത്സരത്തിൽ പങ്കെടുത്തത് മറക്കാനാവാത്ത ഒരു അനുഭവമായി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് മനോഹരമായ പൂക്കളം തയ്യാറാക്കി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ കെ.ഗോപി, പി.ഗീത, പിടിഎ പ്രസിഡന്റ് രാജൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡാലിയ മാത്യു സ്വാഗതം പറഞ്ഞു. മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. അധ്യാപിക ടി.ലീല നന്ദി പറഞ്ഞു.