അമ്പലത്തറ പറക്കളായിയിൽ ആസിഡ് കഴിച്ച് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.

രാജപുരം: അമ്പലത്തറ പറക്കളായിയിൽ ആസിഡ് കഴിച്ച് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം.
അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (50 ) മകൻ രഞ്ചേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വ്യാഴാഴ്‌ച പുലർച്ചെ 4 മണിയോടെയാണ് കൂട്ട ആത്മഹത്യാ സംഭവം നാട് അറിഞ്ഞത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. കർഷകരായ ഗോപിയും കുടുംബവും കടുത്തസാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരമെന്ന് പറയുന്നു.

Leave a Reply