
രാജപുരം : സെന്റ് മേരീസ് എയുപി സ്കൂളിൽ വളരെ ഉജ്ജ്വലമായി ഓണം ആഘോഷിച്ചു. രാവിലെ 10 മണിയോടെ ആരംഭിച്ച വൈവിധ്യമാർന്ന പരിപാടികളിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂളിലെ വിദ്യാർഥിനികളും അമ്മമാരും ചേർന്ന് മെഗാ തിരുവാതിര അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികൾക്കായി ഒരുക്കി. ഓണാഘോഷത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി കെ നാരായണൻ, വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ ഷാജി, വാർഡ് മെമ്പർ ശ്രീമതി. മിനി ഫിലിപ്പ്,ശ്രീമതി. സവിത, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ടിനോ ചാമക്കാല, ഹെഡ്മാസ്റ്റർ ശ്രീ. സജി എം എ, പി ടി എ പ്രസിഡന്റ് ശ്രീ. ബിനീഷ് വാണിയം പുരയിടത്ത്, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി. സുമിഷ പ്രവീൺ, ശ്രീ. ബിജു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.