
രാജപുരം: ഇരിയ ഗവ. ഹൈസ്കൂൾ ഗൈഡ്സ് വിഭാഗം കുട്ടികളും അധ്യാപകരും ഓണാക്കോടിയുമായി മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ എത്തി മുഴുവൻ അന്തേവാസികൾക്കും പുത്തനുടുപ്പുകൾ കൈമാറി. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു..എം. വി.ജയ, വി.ബീന, എം.രമ്യ, കെ.ടി.പ്രീത, രാജേഷ്‌കുമാർ, പി.കുഞ്ഞിരാമൻ ‘ എന്നിവർ നേതൃത്വം നൽകി. ഡയറക്ടർ സുസ്മിത ചാക്കോ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു ‘