രാജപുരം : കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് മലബാർ മലബാർ റീജിയണിൽ പ്രവർത്തനമാരംഭിച്ചതിന്റെ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം പ്രഥമ സംഘടിത കുടിയേറ്റ ഭൂമിയായ രാജപുരത്ത് സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ജൂബിലിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ. മലബാർ റീജിയൺ പ്രസിഡന്റ് ജാക്സൺ സ്റ്റീഫൻ മണപ്പാട്ട് അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരിച്ചിറ, കെ.സി.വൈ.എൽ മലബാർ റീജിയൺ ചാപ്ലയിൻ ഫാ.സൈജു മേക്കര, കെ.സി.സി മലബാർ റീജിയൺ പ്രസിഡന്റ് ജോസ് കണിയാംപറമ്പിൽ, കെ.സി.ഡബ്ലിയു.എ മലബാർ റീജിയണൽ പ്രസിഡന്റ് ബിൻസി ഷിബു മാറികവീട്ടിൽ, സി.ഷാന്റി, കെ.സി.വൈ.എൽ രാജപുരം ഫൊറോന ചാപ്ലയിൻ ഫാ.സനീഷ് കയ്യാലക്കകത്ത്, മലബാർ റീജിയൺ സെക്രട്ടറി അലൻ ബിജു , രാജപുരം ഫൊറോന പ്രസിഡന്റ് ബെന്നറ്റ് പി.ബേബി എന്നിവർ പ്രസംഗിച്ചു. ജൂബിലി ലോഗോയും ആപ്തവാക്യവും കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫനും ജൂബിലി മാർഗ്ഗരേഖ കെ.സി.വൈ.എൽ. അതിരൂപത ചാപ്ലയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയും പ്രകാശനം ചെയ്തു. കെ.സി.വൈ.എൽ. മലബാർ റീജിയൺ ഡയറക്ടർ തോമസ് ചാക്കോ ഓണശ്ശേരിൽ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്. തുടർന്ന് ഫാ. ജിൻസ് നെല്ലിക്കാട്ടിൽ ‘ക്നാനായ ആചാരങ്ങളും യുവജനങ്ങളും’ എന്നീ വിഷയത്തിൽ ക്ലാസ്സ് നയിച്ചു. ജൂബിലിയോടനുബന്ധിച്ച് മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത് രചിച്ച ജൂബിലി ഗാനം മലബാർ റീജിയണിലെ 50 യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് പാടി പ്രകാശനം ചെയ്തു. കെ.സി.വൈ.എൽ. മലബാർ റീജിയണിന്റെ 50 വർഷത്തെ ചരിത്രം കെ.സി.വൈ.എൽ. മാലക്കല്ല് യൂണിറ്റ് ഡയറക്ടർ സാലു അയലാറ്റിൽ അവതരിപ്പിച്ചു. മലബാറിലെ വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ യുവജനങ്ങൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. കെ.സി.വൈ.എൽ. മലബാർ റീജിയൺ സമിതി അംഗങ്ങളായ അനീറ്റ ബിജു, ജ്യോതിസ് തോമസ്, അഖിൽ തോമസ്, സി. സുനി ടഢങ എന്നിവരും രാജപുരം ഫൊറോന സമിതി അംഗങ്ങളായ ഫാ. സനീഷ് കയ്യാലക്കകത്ത്, ബെനറ്റ് പി ബേബി, ടെസ്ലിൻ തോമസ്, ആൽബിൻ ജോജോ, ജെറീന ജോൺ, ആൽബിൻ ജോർജ്, ലിജോ വെളിയംകുളത്തിൽ, സി.ഷാന്റി ടഢങ എന്നിവരും കെ.സി.വൈ.എൽ. അതിരൂപതാസമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
