ചെറുപനത്തടി സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജ് 25-26 വർഷത്തെ കോളേജ് യൂണിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണവും യൂണിയൻ ഉദ്ഘാടനവും ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഫാ.ജോസ് മാത്യു പാറയിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ അബ്ദുൾസലാം, പഞ്ചായത്തംഗം  എൻ.വിൻസന്റ്, ഫാ.ബിബിൻ, സ്റ്റാഫ് സെക്രട്ടറി അനുജിത്ത് ശശിധരൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അഖിൽ ബിനോയ്, ദിലീപ് പാണത്തൂർ, സനൽ പാടിക്കാനാം തുടങ്ങിയവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീവ ചാക്കോ സ്വാഗതവും യൂണിയൻ ചെയർമാൻ പി.എ.അൻസിയ നന്ദിയും പറഞ്ഞു.

Leave a Reply