രാജപുരം: വർഷങ്ങളായി ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ട് പ്രവർത്തിക്കുന്നതും ജില്ലയിൽ എയിംസ് അനുവദിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുകയും തുടർ സമരങ്ങൾ ചെയ്തു വരികയും ചെയ്യുന്ന എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ നാനാ തുറയിൽ പെട്ട ജനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് ജനകീയ കൺവെൻഷൻ നടത്താൻ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡൻ്റുമാരായ അഹമ്മദ് കിർമാണി, ഹക്കീം ബേക്കൽ, സെക്രട്ടറി പ്രീത സുധീഷ്, അച്ചടക്ക സമിതി അംഗം മുഹമ്മദ് ഇച്ചിലിങ്കാൽ, കെ .അനന്തൻ, റയീസ ഹസ്സൻ, ബി.അശോക് കുമാർ, പി.എം.സഞ്ജീവ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.
ഒക്ടോബർ 25 ന്നു കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വച്ച് നടക്കുന്ന ജനകീയ കൺവൻഷനിൽ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കന്മാരെയും, എം.പി, എം.എൽ.എ മാർ, ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാർ, മത പണ്ഡിതന്മാർ, അധ്യാത്മിക പ്രവർത്തകർ, ആരാധനാലയങ്ങൾ ക്ലബുകൾ എന്നിവയുടെ ഭാരവാഹികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സാംസ്കാരിക സംഘടന നേതാക്കൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, കലാ സാംസ്കാരിക, സാമൂഹ്യ മേഖലയിലെ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തുമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ ജനങ്ങളുടെ ആരോഗ്യം മുൻ നിർത്തി നടത്തുന്ന കൺവൻഷനിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അവർ അഭ്യർത്ഥിച്ചു.
