കുടുംബൂരിലെ അരിമ്പ്യാ – പയ്യച്ചേരി റോഡ് തുറന്നു കൊടുത്തു.

രാജപുരം :. കള്ളാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുടുംബൂരിലെ അരിമ്പ്യാ – പയ്യച്ചേരി റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വെെസ് പ്രസിഡണ്ട് പ്രിയ ഷാജിയുടെ അധ്യക്ഷത വഹിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5ലക്ഷം ചെ ലവിലാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്. എ ഇ രേഷ്മ പദ്ധതി ക വിശദീകരിച്ചു. ചന്ദ്രൻ പാലന്തടി, ഹനീഫ അരിമ്പ്യാ, വി.ഭരതൻ, ടി.ജി.രാധാകൃഷ്ണൻ നായർ, എം.രാജേഷ്   എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സബിത സ്വാഗതവും കെ.രാധാകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.

Leave a Reply