കോടോത്ത് സ്കൂളിൽ ഇന്ന് കലോത്സവം നടന്നത് വനിതകളുടെ നിയന്തണത്തിൽ.

രാജപുരം: 64 മത് ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങളുടെ രണ്ടാം ദിനം വനിതാ ശാക്തീകരണത്തിന്റെ മാതൃകാദിനമായി മാറി. 11 വേദികളുടെയും പരിപൂർണ്ണ നിയന്ത്രണം അധ്യാപികമാരുടെ കൈകളിൽ ഭദ്രം. കൃത്യം 9 മണിക്ക് തന്നെ കോടോത്തു വെച്ച് നടക്കുന്ന കലോത്സവ മാമാങ്ക വേദിയിൽ എത്തിച്ചേർന്നത് ഉപജില്ലയിലെ 30 ഓളം വിദ്യാലയങ്ങളിലെ നൂറിലധികം അധ്യാപികമാരാണ് ഐക്യത്തോടെ അർപ്പണ ബോധത്തോടെ ഒരേ നിറത്തിലുള്ള വേഷ വിധാനങ്ങളോടുകൂടി എത്തിയത്.
പ്രോഗ്രാം കമ്മിറ്റി, ഐടി, അപ്പീൽ കമ്മിറ്റി അടക്കം നിയന്ത്രിച്ചത് വനിതകളാണ്.പ്രോഗ്രാം കമ്മിറ്റിക്ക് കൺവീനർ രസിത എ.വി, ജോയിൻ കൺവീനർ സന്ധ്യ.കെ.പി, പി.ശ്രീകല, വി.കെ.ബാലാമണി, പി.പി.കമല, കെ.സ്മിത, സി.ശാരദ, ഉഷ വടക്കുമ്പത്ത്, ബിജുഷ എന്നിവർ .ചുക്കാൻ പിടിച്ചു.