വൈഎംസിഎ അഖിലലോകപ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു.

രാജപുരം: വൈ എം സി എയുടെ അഖില ലോക പ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു. പ്രാര്‍ത്ഥനാവാരാചരണ സമാപനത്തിന്‍റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ബന്തടുക്ക വൈഎംസിഎ പടുപ്പ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പടുപ്പ് വൈ എം സി എ ഹാളിൽ പടുപ്പ് സെന്റ് ജോർജ് വികാരി ഫാ.ജോസഫ് വാരണത്ത്  നിർവ്വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി അധ്യക്ഷത വഹിച്ചു. വൈ എം സി എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം മാനുവല്‍ കുറിച്ചിത്താനം ആമുഖ പ്രഭാഷണവും , പടുപ്പ് സെന്റ് ജോർജ് അസിസ്റ്റൻഡ് വികാരി ഫാ.തോമസ് ചിന്താർമണി അനുഗ്രഹപ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി ഇമ്മാനുവൽ പൊറങ്ങാനാൽ പ്രാർത്ഥന നടത്തി. മിഷന്‍ ആന്‍റ് ഡവലപ്പ്മെന്‍റ് സ്റ്റാന്‍റിംഗ് കമ്മറ്റി ജില്ലാ ചെയര്‍മാന്‍ ബേബി പള്ളിക്കുന്നേല്‍, വനിതാഫോറം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സുമ സാബു, സംസ്ഥാന ചെയര്‍മാന്‍ അഖില്‍ ജോണ്‍, ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാന്‍ ടോംസണ്‍ ടോം, ജില്ലാ വൈസ് ചെയര്‍മാന്‍ അജീസ് അഗസ്റ്റ്യന്‍, സിസ്റ്റർ ബ്രിജിത്ത്, ഷീല, സബ് റീജിയൻ വനിതാ ഫോറം ചെയർ പേഴ്സൺ സിസിലി പുത്തൻപുരയ്ക്കൽ എന്നിവര്‍ പ്രസംഗിച്ചു. ബന്തടുക്ക വൈ എം സി എ പ്രസിഡണ്ട് ജോണി താന്നിയിൽ സ്വാഗതവും ജില്ലാ ജനറല്‍ കണ്‍വീനര്‍ ബൈജു ചാത്തംപുഴയ്ക്കല്‍ നന്ദിയും പറഞ്ഞു. 150 കൊല്ലമായി നവംബര്‍ മാസത്തില്‍ വൈ എം സി എ പ്രാര്‍ത്ഥനാവാരമായി ആചരിക്കുകയാണ്.