കിടപ്പ് രോഗികൾക്ക് സാന്ത്വനമാകാൻ ആശ്വാസ്  സെൻ്റർ തുറന്നു.

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ ആശ്വാസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് , വൈസ് പ്രസിഡണ്ട്  എം. പത്മകുമാരി, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രജിത,  പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ എൻ.വിൻസെൻ്റ്, സി. എം സാബു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  ഭാരവാഹികളായ  കെ.അഷറഫ് , പി.എൻ.സുനിൽ കുമാർ, ജോസ്മോൻ’ടി.വി, ഷൺമുഖൻ, പ്രിയ ജോൺസൺ, വിവിധ സംഘടന ഭാരവാഹികളായ  സി.ഒ.ജോസ്, സജി സെബാസ്റ്റ്യൻ, സദാശിവൻ പിള്ള, അനീഷ്, റിനീഷ്, പി.പി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് സെക്രട്ടറി ജസ്റ്റിൻ തങ്കച്ചൻ സ്വാഗതവും ട്രഷറർ സി.കെ.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
    മലയോര മേഖലയിൽ കിടപ്പുരോഗികളായി കഴിയുന്ന നിരവധി ആളുകൾക്ക് സഹായമാകുന്ന വിധത്തിൽ, തുടക്കത്തിൽ  15   പാലിയേറ്റീവ് കട്ടിലുകൾ, 6 വീൽ ചെയറുകൾ, ഓക്സിജൻ കോൺസെൻട്രേറ്റർ, വാക്കറുകൾ, വാട്ടർ ബെഡ്ഡുകൾ തുടങ്ങിയവ ആവശ്യക്കാർക്ക് സൗജന്യമായി നൽകാൻ സാധിക്കുന്ന രീതിയിലാണ് ആശ്വാസ് സെൻ്റർ പ്രവർത്തിക്കുന്നത്.
   ചടങ്ങിൽ വെച്ച് ചുള്ളി ആകാശ പറവകളുടെ ആശ്രമം, മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്കുള്ള പാലിയേറ്റീവ് കട്ടിലുകളും വീൽചെയറുകളും ജില്ലാ പ്രസിഡണ്ട്  കെ.അഹമ്മദ് ഷെരീഫ്, ജനറൽ സെക്രട്ടറി കെ.ജെ.സജി എന്നിവർ ചേർന്ന് വിതരണം ചെയ്തു.
  സുമനസ്സുകളായ വ്യക്തികളിൽ നിന്നും സമാഹരിച്ച നാല് ലക്ഷത്തോളം രൂപയും സംഘടനയുടെ ജീവകാരുണ്യ ഫണ്ടും  ഉപയോഗിച്ചാണ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയത്.വ്യാപാരി വ്യവസായി ഏകോപന  സമിതി യൂണിറ്റുകളിൽ കാസർകോട് ജില്ലയിൽ ആദ്യമായി ആംബുലൻസ് സർവീസ് ആരംഭിച്ച കോളിച്ചാൽ യൂണിറ്റ് ആതുര ശുശ്രൂഷ രംഗത്ത് മലയോര മേഖലയ്ക്ക് നൽകുന്ന മികച്ച സംഭാവനയാണ് ഇതെന്ന് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.