രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ അബുദാബി ഈദ് ആഘോഷവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.

അബുദാബി: കാസർകോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ അബുദാബി ഈദ്ആഘോഷവും 2026 വർഷത്തെ ജനറൽബോഡി മീറ്റിങ്ങും അൽബാബ റെഹാ റെസ്റ്റോറന്റിൽ വെച്ച് നടത്തി.

കൂട്ടായ്മ പ്രസിഡന്റ് മനീഷ് അതോപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ.കരീം കള്ളാർ ഈദ് സന്ദേശം നൽകി. സെക്രട്ടറി ലിന്റോ ഫിലിപ്പ് സ്വാഗതവും ആശംശിക്കുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

കൂട്ടായ്മ അഡ്വാസർ സജിൻ കോളിച്ചാൽ , ഫൈനസ് കൺവീനർ വിശ്വൻ ചുള്ളിക്കര ,വൈസ് പ്രസിഡണ്ട്‌ ഹനീഫ വണ്ണത്തിക്കാനം എന്നിവർ സംസാരിച്ചു.

രക്ഷാധികാരി മനോജ്‌മരുതൂർ 2026 വർഷത്തേക്കുള്ള കമ്മിറ്റി പാനൽ അവതരിപ്പിച്ചു.

പ്രസിഡണ്ട് ആയി ജിതേഷ് കുമാർ മുന്നാടിനെയും സെക്രട്ടറി ആയി ലിന്റോ ഫിലിപ്പിനേയും, ട്രഷറർ ആയി രഞ്ജിത്ത് രാജുവിനേയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികളായി
സണ്ണി ജോസഫ് ഒടയഞ്ചാൽ,മനോജ് മരുതൂർ ( രക്ഷാധികാരിമാർ)
മനീഷ് അദൊപ്പള്ളി വിശ്വൻ ചുള്ളിക്കര (അഡ്വൈസർമാർ),
ഹനീഫ വണ്ണത്തിക്കാനം ( വൈസ് പ്രസിഡണ്ട്).
സെബാസ്റ്റ്യൻ കോളിച്ചാൽ ( ജോ.സെക്രട്ടറി),
ശരീഫ് ഓടയംച്ചാൽ ( ജോ. ട്രഷറർ),
വിനീത് കോടോത്ത് (ഫിനാൻസ് കൺവീനർ )വിനോദ് പാണത്തൂർ, ജൻഷിൽ പി ജെ ലൈഡ സെബാസ്റ്റ്യൻ, ജിസ്‌ന ലിന്റോ )എന്റർടൈൻമെന്റ് കോർഡിനേറ്റർ,ജോബി മെത്താനത്ത്,ഷൈജു ജോസ് , ഷൗക്കത്ത്, കരീം കള്ളാർ (എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.