വേനൽ മഴയിലും കാറ്റിലും വൈദുതി തുണുകൾ തകർന്ന് വൈദുതി വിതരണം തടസപ്പെട്ടു.

രാജപുരം : മലയോരത്ത് ഇന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും വെെദൃതി വിതരണം താറുമാറായി. രാജപുരം സെക്ഷൻ പരിധിയിലെ 33കെവി, 11കെവി ഫീഡറുകളിൽ പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു വൈദ്യുതി ബന്ധം മുടങ്ങി, കോടോം  ബേളൂർ പഞ്ചായത്തിൻ മേക്കോടോത്ത്  കാറ്റിൽ വൈദ്യുതി തൂൺ തകർന്ന് റോഡിലേക്ക് വീണു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.