രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ മലയാറ്റുകരയിൽ വൻകിട മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തുന്ന സത്യാഗ്രഹ സമരം മൂന്നാം ദിവസത്തേക്ക് നീളുന്നു.രണ്ടാം ദിവസമായ ബുധനാഴ്ച സമര വളണ്ടിയർ ലീഡർ എം.ഡി.രാജനെ പഞ്ചായത്ത് മെമ്പറും ജനകീയ സമിതി രക്ഷാധികാരിയുമായ സജിത ശ്രീകുമാർ ഹാരമണിയിച്ചു. പി.കെ.ജയദേവൻ നായർ, എ.വി.മഞ്ജുഷ, അജിത് ചെറളം, വേണു എൻ.സി, കെ.അനിത തുടങ്ങിയവർ സംസാരിച്ചു.
വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 9ന് രമേശൻ മലയാറ്റുകര സത്യാഗ്രഹമനുഷ്ഠിക്കും.
