കാലിച്ചാനടുക്കം ടൗണിൽ സ്വകാര്യ വ്യക്തിയുടെ 2 ഏക്കറോളം സ്ഥലത്ത് തീപിടിച്ചു.

രാജപുരം: കാലിച്ചാനടുക്കം ടൗണിൽ തീപിടിത്തം. 2 ഏക്കറോളം സ്ഥലം കത്തി നശിച്ചു. ടൗണിൽ ബസ് സ്റ്റാൻ്റിനോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ കാട്പിടിച്ച സ്ഥലത്താണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തീപിടിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നു തീയണച്ചു.