കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന അഖിലേന്ത്യാ ഫ്ലെഡ് ലിറ്റ് വോളി ഫെസ്‌റ്റ് സമാപിച്ചു.

രാജപുരം : കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച അഖിലേന്ത്യാ ഫ്ലെഡ് ലിറ്റ് വോളി ഫെസ്‌റ്റ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഉമ്മർ പൂണൂർ അധ്യക്ഷത വഹിച്ചു. വനിത മത്സരം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ റീന തോമസ്, ഒക്ലാവ് കൃഷ്ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ പി.ഗീത, ബിന്ദു ഗംഗാധരൻ, നാരായണൻ പുലിക്കോട്, രാജപുരം പ്രസ്‌ഫോറം വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി, വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിജയമോഹൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബി.അബ്‌ദുള്ള, എസ്ഐ സി.സി.ബിജു, സംഘാടക സമിതി കൺവീനർ പി.ജി.പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. ടൂർണമെൻ്റിൽ  കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ടീം ജേതാക്കളായി. പി.പി. ബ്രദേഴ്‌സ് അമ്പലത്തറ രണ്ടാം സ്ഥാനം നേടി. 3333 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. 2222 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം.