രാജപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മലയറ്റുകരയിൽ പ്രവർത്തിക്കുന്ന വൻ മാഫിയയുടെ നിയന്ത്രണത്തിലുള്ള കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തിവരുന്ന സത്യാഗ്രഹ സമരപന്തലിൽ വിഷുദിനത്തിലും പ്രതിഷേധം ശക്തം.
പന്തലിൽ തന്നെ കഞ്ഞിയും ചെറുപയറും മുള്ളൻ മീൻ വറുത്തുമൊക്കെ വിശപ്പ് മാറ്റി അയൽവാസികളും നാട്ടുകാരുമടക്കം പ്രതിഷേധത്തിൻ്റെ ഭാഗമായി.
സജിത ശ്രീകുമാർ, മധു നർക്കല, വി.ചന്ദ്രൻ ചൂരപ്പടവ്, സതീശൻ മലയാറ്റുകര, എ.വി.കരുണാകരൻ, പാർവ്വതി , കെ.അനിത, കെആർസി തായന്നൂർ, രാജൻ പനങ്ങാട്, എം.ഡി രാജൻ, എൻ.ബിന്ദു, അജീഷ് മലയാറ്റുകര തുടങ്ങിയവർ സംസാരിച്ചു
