മലയാറ്റുകര കരിങ്കൽ ക്വാറി : നിയമവിരുദ്ധമായി നൽകിയ മുഴുവൻ അനുമതിയും റദ്ദു ചെയ്യണം: യൂത്ത് ഫൈറ്റേഴ്സ് എണ്ണപ്പാറ.

രാജപുരം: ജനങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമാവുമെന്ന് സാമാന്യ ബോധ്യമുള്ള ഏതൊരാൾക്കു മനസിലാവുന്ന ജനവാസ മേഖലയിലെ കരിങ്കൽ ക്വാറിക്ക് നൽകിയ അനുമതി എത്രയും പെട്ടന്ന് റദ്ദ് ചെയ്യാൻ എത്രയും വേഗത്തിൽ റദ്ദുചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആവശ്യപ്പെട്ടു.
മലയാറ്റുകര കരിങ്കൽ ക്വാറി പൂട്ടിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നേതൃത്വത്തിൽ നടന്നു വരുന്ന സത്യാഗ്രഹ സമരത്തിൻ്റെ 16-ാം ദിവസം ക്ലബ്ബ് പ്രവർത്തകരും എണ്ണപ്പാറ നന്മ കുടുംബശ്രീ പ്രവർത്തന സത്യാഗ്രഹമിരുന്നു.
വിജി വർഗ്ഗീസ്, വി.കെ.രാജൻ, എ.ഇ.അമ്പു, പ്രിയേഷ് കുമാർ, സി.സതീശൻ , വി.വി ബിജു, സരിത മനോജ്, ജാനകി കണ്ണൻ, സവിത ഷിജു, ഗീത മലയാറ്റുകര, രാജേഷ്, വെള്ളച്ചി ചൂരപ്പടവ്, വാസന്തി രാജൻ തുടങ്ങിയവർ സംസാരിച്ചു