രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അവധിക്കാലത്ത് വായിക്കാൻ പുസ്തകങ്ങൾ വിതരണം ചെയ്തു. 71 ഓളം കുട്ടികൾ പുസ്തകങ്ങൾ വാങ്ങാനെത്തി. ഓൺലൈൻ യുഗത്തിലും വായന കുറഞ്ഞിട്ടില്ല എന്ന് ലൈബ്രറേറിയൻ ശ്രീമതി സൗമ്യ എൻ അഭിപ്രായപ്പെട്ടു. രണ്ടാഴ്ച്ച കഴിയുമ്പോൾ പുസ്തകങ്ങൾ മാറ്റിയെടുക്കാൻ അവസരമുണ്ട് എന്ന് അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പ്രാവർത്തികമാക്കിയ അവധിക്കാലത്തും തുറന്ന പുസ്തകശാല, പുസ്തകവണ്ടി, എന്നീ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ വർഷവും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അധ്യാപകരായ അഭിനന്ദ് സി.വി, സുമതി.എം, ശ്രുതി ആർ.കെ, ഓഫീസ് സ്റ്റാഫ് എസ്തേർ വി.ചാക്കോ എന്നിവർ ഇന്നത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
