അഡ്വഞ്ചർ ടൂറിസം : റാണിപുരത്ത് സഞ്ചാരികളെ വരവേറ്റ്  റോപ് റൈഡറും, സ്വിപ് ലൈനും

രാജപുരം; അഡ്വഞ്ചർ ടൂറിസത്തിൻ്റെ ഭാഗമായി സഞ്ചാരികളെ വരവേറ്റ്  റോപ് റൈഡർ. റാണിപുരം സെൻ്റ് മേരീസ് പള്ളിവക സ്ഥലത്താണ് സ്വകാര്യ വ്യക്തികളുടെ സംരംഭമായി റോപ് റൈഡർ ആരംഭിച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഇവിടെ ഗ്ലാസ് ബ്രിഡ്ജ് ആരംഭിച്ചത് സഞ്ചാരകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റോപ് റൈഡർ, ബർമ ബ്രിഡ്ജ്, സ്വിപ് ലൈൻ എന്നിവ സഞ്ചാരകൾക്കായി തുറന്നിരിക്കുന്നത്. വേനലവധിയായതോടെ നിരവധി പേരാണ് നിത്യവും ഇവിടെ എത്തുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് റൈഡുകൾ ഒരുക്കിയിരിക്കുന്നത്.