കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു )  സ്ഥാപക ദിനാചരണം നടത്തി 

രാജപുരം: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു )  സ്ഥാപക ദിനാചരണത്തിൻ്റെ  ഭാഗമായി രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ (കാസർകോട്) പതാക ഉയർത്തി. കെജെയു ജില്ലാ പ്രസിഡൻ്റ് സുരേഷ് കൂക്കൾ, ജില്ലാ ഭാരവാഹികളായ ജി.ശിവദാസൻ, നൗഷാദ് ചുള്ളിക്കര, മേഖലാ ഭാരവാഹികളായ സണ്ണി ജോസഫ്, സജി ജോസഫ്, ഗണേശൻ പാണത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.