ചുള്ളിക്കര സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് 2026 മെയ് 10 ഞായറാഴ്‌ച തിരിതെളിയും

രാജപുരം: കോട്ടയം അതിരൂപതയിലെ രാജപുരം ഫൊറോനയ്ക്ക് കീഴിലുള്ള ചുള്ളിക്കര സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് 2026 മെയ് 10 ഞായറാഴ്‌ച തിരിതെളിയും. കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ ജൂബിലി ആഘോഷങ്ങൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ.റോജി മുകളേൽ, ജൂബിലി ജനറൽ കൺവീനർ ബേബി ഒഴുങ്ങാലിൽ, ട്രസ്റ്റിമാരായ അലക്സ് വെട്ടിക്കാട്ടിൽ, ടോമി കടമുറി എന്നിവരുടെ നേതൃത്വത്തിൽ വിവിധങ്ങളായ 12 കമ്മിറ്റികളുടെ കൺവീനർമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
1977-ൽ സ്ഥാപിതമായ ചുള്ളിക്കര ഇടവക അൻപതാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിൽ, 2026 മെയ് മുതൽ 2027 മെയ് വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ ആത്മീയ-സാംസ്‌കാരിക-ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കും.
ഉദ്ഘാടനത്തിൻ്റെ മുന്നോടിയായി മേയ് 9 ന് കോളിച്ചാൽ മുതൽ ഒടയംചാൽ വരെ ജൂബിലി വിളംബര ജാഥ നടത്തും..
ഉദ്ഘാടനത്തോടനുബന്ധിച്ച് – മെയ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറയിൽ നിന്നും ജൂബിലി കമ്മറ്റി ജനറൽ കൺവീനർ പതാക ഏറ്റുവാങ്ങി 50 വാഹനങ്ങളുടെ അകമ്പടിയോടെ രാജപുരത്ത് നിന്നും ആരംഭിക്കുന്ന പതാക പ്രയാണം ചുള്ളിക്കര ദൈവാലയത്തിലേക്ക് എത്തിച്ചേരും.
തുടർന്ന് പതാക ഉയർത്തൽ, ആഘോഷമായ വിശുദ്ധ കുർബാന മാർ.ജോസഫ് പണ്ടാരശ്ശേരിൽ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ, ജൂബിലി തിരി തെളിയിക്കൽ, ജൂബിലി ലോഗോ പ്രകാശനം, കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം.’ സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
ഇടവക ധ്യാനങ്ങൾ, ബൈബിൾ പഠന ക്ലാസ്സുകൾ, ഹോം മിഷൻ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആകാശ പറവകൾ പോലുള്ള സ്ഥലങ്ങൾ സന്ദർശനം, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യൽ, രോഗി സന്ദർശനം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, യുവജന-കുടുംബ സംഗമങ്ങൾ, ക്നാനായ തനിമ നിലനിർത്തിക്കൊണ്ടുള്ള കലാ-സാംസ്കാരിക മത്സരങ്ങൾ, കുടുംബ സെമിനാറുകൾ, ഇടവകയുടെ 50 വർഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന സുവർണ്ണ ജൂബിലി സ്‌മരണിക പ്രകാശനം, പരിശുദ്ധ മാതാവിൻ്റെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇടവക തീർത്ഥയാത്ര എന്നിവ ആഘോഷത്തിൻ്റെ ഭാഗമായി നടത്തും
ജൂബിലി സമാപന മഹാസമ്മേളനം 2027 മെയ് മാസത്തിൽ സംഘടിപ്പിക്കുമെന്ന്
വികാരി ഫാ: റോജി മുകളേൽ,
ജനറൽ കൺവീനർ ബേബി ഒഴുങ്ങാലിൽ, പാരീഷ് സെക്രട്ടറി
തോമസ് കെ.ജെ, പ്രോഗ്രാം കൺവീനർ
സജി എം.എ, ദൈവാലയ ട്രസ്റ്റി
ടോമി കടമുറി, പിൽഗ്രീം കൺവീനർ
ടോജി തോമസ്, പബ്ലിസിറ്റി കൺവീനർ
ടി.യു മാത്യു എന്നിവർ പറഞ്ഞു.