രാജപുരം: കള്ളാർ പഞ്ചായത്ത് ദുരന്ത നിവാരണ ബോധവൽക്കരണ പരിശീലന പരിപാടി പഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് കെ.രജിത ഉദഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം.എം.സൈമൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ പി.ഗീത, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയമാൻ പി.എൽ.റോയി അ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചേയർ പേഴ്സൻ പി.ശ്രീവിദ്യ, ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ദുരന്ത നിവാരണ ചാർജ് ഓഫിസർ രാധാകൃഷ്ണൻ നന്ദി പറഞ്ഞു .
