കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പരപ്പ ബ്ലോക്ക് കമ്മറ്റി രൂപീകരിച്ചു.

രാജപുരം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, പരപ്പ ബ്ലോക്ക് കമ്മറ്റി രൂപീകരണ കൺവെൻഷൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, ടി.വി.ജയചന്ദ്രൻ സ്വാഗതവും സ സജിത് കുമാർ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ :
പ്രസിഡണ്ട് : ടി.വി.ജയചന്ദ്രൻ ,
വൈസ് പ്രസിഡൻ്റ്: അഡ്വ: ജോസഫ് ജോർജ്, ജനറൽ സെക്രട്ടറി :പി.വി.അനു ,
സെക്രട്ടറി: സൈമൺ കള്ളാർ.
ഭരണസമിതി അംഗങ്ങൾ :എം.രാജൻ, പി.രഘുനാഥ്, ലത ബളാൽ.