രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ വായനാ ദിനം ആചരിച്ചു. പ്രധാനാധ്യാപകൻ എബ്രാഹം കെ.ഒ വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ആർ. ജി കൺവീനർ സോണി കുര്യൻ വായനാ ദിന സന്ദേശം നൽകി. വായനാമാസാചരണത്തിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, രക്ഷിതാക്കൾക്കും കുട്ടികൾക്കും ആസ്വാദനക്കുറിപ്പ് മത്സരം, ക്വിസ് മത്സരം, എന്റെ വക സ്കൂളിലേക്ക് ഒരു പുസ്തകം എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടക്കും. പ്രവർത്തനങ്ങൾക്ക് ഷൈബി എബ്രാഹം, ചൈതന്യ ബേബി ശ്രുതി ബേബി, അനില തോമസ് ഡോൺസി ജോജോ,ദിവ്യ ജെയിംസ് എന്നിവർ നേതൃത്വം നൽകി.
