പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അടിയന്തിരമായി പരിഹരിക്കണം :ബിഎംഎസ്‌ .

രാജപുരം പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അടിയന്തിരമായി പരിഹരിക്കണമെന്ന് ബി എം എസ്‌ കള്ളാർ പഞ്ചായത്ത് വാർഷിക സമ്മേളനം അവശ്യപ്പെട്ടു.
​കാസർകോട് ജില്ലയിലെ മലയോര മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമാണ് പൂടംകല്ല് താലൂക്ക് ആശുപത്രി. പനത്തടി, കള്ളാർ, കോടോം ബേളൂർ, ബളാൽ തുടങ്ങിയ നിരവധി മലയോര പഞ്ചായത്തുകളിൽ നിന്നുള്ള രോഗികൾ നിത്യേന ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഈ ആശുപത്രി അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികൾ രോഗികളെയും പൊതുജനങ്ങളെയും ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.താലൂക്ക് ആശുപത്രിയിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ പകുതിയോളം ഡോക്ടർമാരുടെ കുറവു മൂലം കൃത്യമായ ചികിത്സ സമയത്തിന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്
ഹോസ്പിറ്റലിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ അടിയന്തിര ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് കൃത്യമായ സേവനം നൽകാൻ സാധിക്കുന്നില്ല. പലപ്പോഴും കിലോമീറ്ററുകൾ അകലെയുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കോ മംഗലാപുരത്തേക്കോ രോഗികളെ റഫർ ചെയ്യേണ്ടി വരുന്നു.​അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ആവശ്യത്തിന് കിടക്കകൾ, അത്യാധുനിക ലാബ് സൗകര്യങ്ങൾ, ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത മുതലായ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ബി എം എസ്‌ കള്ളാർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കള്ളാർ വ്യാപാര ഭവനിൽ നടന്ന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണൻ ബളാലിന്റെ അധ്യക്ഷതയിൽ ബിഎഎസ്‌ ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ വാഴക്കോട് ഉദ്ഘാടനം ചെയ്തു..ബി എം എസ്‌ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ പാണത്തൂർ, പി വിജയൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പ്രവർത്തനറിപ്പോർട്ടും വരവ് ചിലവ് കണക്കും സമ്മേളനത്തിൽ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ ബി എം എസ്‌ പാണത്തൂർ മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി പ്രഖ്യാപിച്ചു . അ ക
കൊട്ടോടി, സെക്രട്ടറി ഭാസ്കരൻ
കെപട്ടോടി, ട്രഷറർ വിജയൻ കൊട്ടോടി എന്നിവരെ തിരഞ്ഞെടുത്തു. ബിഎംഎസ്‌ സമിതി അംഗം കൃഷ്ണൻ കേളോത്ത് സമാരോപ് പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും പറഞ്ഞു