ഓപ്പറേഷൻ തൂഫാൻ: കൂട്ടയോട്ടം സംഘടിപ്പിച്ചു

രാജപുരം: യുവാക്കളിലും വിദ്യാർത്ഥികളിലും ഏറിവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഗോത്രബന്ധുവികസന സമിതി.
   സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് പിന്തുണയർപ്പിച്ച് ബോധവത്കരണ പ്രവർത്തനത്തിൻ്റെ ഭാഗമായി എണ്ണപ്പാറയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
     നബാർഡ് ട്രൈബ്സ് പ്രൊജക്ട് കോടോം – ബേളൂർ, എണ്ണപ്പാറ വില്ലേജ് പ്ലാനിംഗ് കമ്മിറ്റി ക്ലസ്റ്റർ, കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറ,സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ്,അമ്പലത്തറ ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ നടത്തിയ കൂട്ടയോട്ടം കോടോം -ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോത്ര ബന്ധു വികസന സമിതി പ്രസിഡണ്ട് രമേശൻ മലയാറ്റുകര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സജിത ശ്രീകുമാർ, രാജൻ അയ്യങ്കാവ് , ജോളി ജോസഫ് , എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ജിഷ ,ചിത്രകാരൻ കെ ആർ സി തായന്നൂർ, രമണി.എം.സി, ശാലിനി.ടി.ജി,
രമ്യ ബാലകൃഷ്ണൻ ,ടി.രാജേഷ്, ശശികല , എൻ ബിന്ദു എന്നിവർ സംസാരിച്ചു. സി.രാജൻ ചൂരപ്പടവ് സ്വാഗതവുംപി. അമ്പാടി പനയാർകുന്ന് നന്ദിയുംപറഞ്ഞു.  കൂട്ടയോട്ടത്തിന്  എ. ഇ.അമ്പു, രാജേഷ് പനയാർകുന്ന്, അജിത വേണുഗോപാൽ , കെ.രഘു, നാരായണൻ കുഴിക്കോൽ, മാധവൻ, തുടങ്ങിയവർ നേതൃത്വം നൽകി.
   ലഹരിവിരുദ്ധ ചിത്ര രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ലഹരിവിരുദ്ധ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിയിൽ നൂറിൽപരം ആളുകൾ പങ്കെടുത്തു.