ഗോൾ കേരള പര്യടനം രാജപുരം സെൻ്റ് പയസ് കോളേജിലെത്തി.

രാജപുരം: മലയാള മനോരമയും എൽ സോൾ പവർ സൊലൂഷൻസും ചേർന്ന് നടത്തുന്ന ഗോൾ കേരള 2026 റോഡ് ഷോ രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിൽ പര്യടനം നടത്തി. പ്രിൻസിപ്പൽ ഡോ.ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഡവലപ്മെന്റ് ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.ജിജി കുമാരി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ.എൻ.വി.വിനോദ്, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ.ജോബി തോമസ് എന്നിവർ പ്രസംഗിച്ചു.. വിവിധ മത്സര വിജയികൾക്ക് പ്രിൻസിപ്പൽ ബിജു ജോസഫ് സമ്മാന വിതരണം നടത്തി.