രാജപുരം : കേരളസർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, ഗവ. ജില്ലാ ഹോമിയോ ആസ്പത്രിയുടെ സഹകരണത്തോടെ കിസാൻ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയും പുനർജനി വായനശാല മുക്കുഴിയും മഴക്കാല രോഗ ബോധവൽകരണവും, ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഏഴാംമൈൽ കെസിബി ട്രേഡേഴ്‌സ് ഹാളിൽ നടന്ന പരിപാടി കോടോം ബേളൂർ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് വയമ്പ് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് ജില്ലാ പ്രസിഡന്റ് പി.മുരളീധരൻ അധ്യക്ഷനായി. കോടോം ബേളൂർ പഞ്ചായത്തംഗം കൃഷ്ണൻ മൊയാലം,കെ എസ് എസ് ജില്ലാ ജനറൽ സെക്രട്ടറി കെ സി ജിജോമോൻ, വായനശാല പ്രസിഡന്റ് മണിപ്രസാദ് പഞ്ചിക്കൽ, ജെസ്റ്റിൻ തോമസ്, മെഡിക്കൽ ഓഫീസർ ഡോ. എ സ്മിത തുടങ്ങിയവർ സംസാരിച്ചു. ഗവ.ജില്ലാ ഹോമിയോ ആസ്പത്രി മെഡിക്കൽ ഓഫീസർ ഡോ.പി.വി.ദിവ്യ ബോധവൽകരണ ക്‌ളാസ്സെടുത്തു. ഗവ. ഹോമിയോ ഡിസ്‌പെൻസറി ബേളൂർ ജീവക്കാരായ ഷേർലി ആന്റണി, ജിൻസി ജോസ്, ആശാവർക്കർ ഉഷാകുമാരി എന്നിവർ രോഗികൾക്ക് മരുന്നുവിതരണം നടത്തി.
