ശുചിത്വ മിഷൻ പനത്തടി പഞ്ചായത്ത്ഹരിത വിദ്യാലയ ക്യാംപെയിൻ പാണത്തൂർ സ്കൂളിൽ തുടക്കമായി

രാജപുരം : ശുചിത്വമിഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് വിദ്യാഭ്യാസ വകു പ്പ് സഹകരണത്തോടെ നടത്തുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിൻ പാണത്തൂർ ഗവ. ഹൈസ്‌കൂളിൽ തുടക്കമായി. വിദ്യാർത്ഥികളിൽ ശുചിത്വ ബോധവും മാലിന്യസംസ്കരണത്തിൽ റെഡ്യൂ സ് റീയൂസ് റീസൈക്കിൾ പ്രാധാന്യം തിരിച്ചറിയുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കർമ്മോൽസുകരാക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിൻ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി.എം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റീന തോമസ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേർസൻ സുപ്രിയ അജിത്ത്’, വാർഡ് മെമ്പർ എം.ഷിബു , പി.ഇ.സി സെക്രട്ടറി വിനയരാജൻ.കെ.വി, സീനിയർ അസിസ്റ്റൻ്റ റോബിൻ എം.കെ, സ്റ്റാഫ് സെക്രട്ടറി സുമതി.പി. കെ എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ ജില്ലാ റിസോർസ് പേർസൻ സി.പി.വി.വിനോദ് കുമാർ വിഷയാവതരണം നടത്തി.
പഞ്ചായത്ത് ഐച്ച് ഐമാരായ മിനി കുമാരി .കെ , സുജ.എ എന്നിവർ ശുചിത്വ ക്ലാസ്സെടുത്തു. തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളായ സ്നേഹ ഷാജി, ആലീസ് സെബാസ്‌റ്റ്യൻ. സുജാത, കുഞ്ഞാമിന, രാധിക എന്നിവരുമായി കുട്ടികൾ സംവാദം നടത്തി. ഹരിതകർമ്മസേന ചെയ്യുന്ന മാലിന്യ സംസ്‌കരണത്തിൽ ശുചിത്വ മിഷൻ്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായ പ്രവർത്തനങ്ങളെക്കുറിച്ചും തരംതിരിച്ച് അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾ സംവാദത്തിലൂടെ മനസ്സിലാക്കി. ഹെഡ്മിസ്ട്രസ്സ് സിന്ധു.കെ.എസ് സ്വാഗതവും മുജീബ്.എം.എം നന്ദിയും പറഞ്ഞു.