രാജപുരം: പ്രകൃതിക്ഷോഭത്തെ തുടർന്ന് ചുള്ളിക്കര സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ചുള്ളിക്കര സെന്റ് മേരീസ് ചർച്ച് വികാരിയുടെയും പള്ളി കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി. ക്യാമ്പിൽ കഴിയുന്നവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിച്ച സംഘം അവർക്കുള്ള വൈകുന്നേരത്തെ ഭക്ഷണവും വിതരണം ചെയ്തു.
വികാരിയച്ചന്റെയും കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യവും പിന്തുണയും ക്യാമ്പിലെ അംഗങ്ങൾക്ക് വലിയ ആശ്വാസമായി. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാവിധ സഹായസഹകരണങ്ങളും തുടർന്നും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പള്ളി കമ്മിറ്റി അംഗങ്ങളും മറ്റ് സന്നദ്ധ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
