അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം:  അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഹോളി ഫാമിലി ഫെറോന ചർച്ച് രാജപുരം നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ അതിഥി തൊഴിലാളികൾക്കാണ് പരിശോധന സംഘടിപ്പിച്ചത്.  പള്ളി വികാരി ഫാദർ ജോസഫ് അരീച്ചിറയുടെ  നേതൃത്വത്തിൽ കല്ല് താലൂക്ക് ആശുപത്രി  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലക്ഷ്മി രാഘവൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എൻ.നിത്യ, ആശാവർക്കർ മേരി  അലക്സ്  എന്നിവർ ചേർന്ന്  20  പേരുടെ  കുഷ്ടരോഗ –  ക്ഷയ രോഗ സ്ക്രീനിങ്ങും മലമ്പനി രക്ത പരിശോധനയും നടത്തി.