രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം നടത്തി
രാജ്യമെങ്ങും സ്വാതന്ത്ര്യദിനത്തിന്റെ ആവേശവും ആഘോഷവും നിറയുമ്പോൾ, മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്കൂളിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോൺസിയ ദേശീയപതാക ഉയർത്തി. സ്കൂൾ മാനേജർ ഫാ.ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു. മുൻ ഹവിൽദാർ അലക്സാണ്ടർ തള്ളത്ത് കുന്നേൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് സജി എ.സി മുഖ്യാതിഥിയെ പൊന്നാടയണിയിച്ച് ആദരിച്ചു. വിദ്യാർഥികൾ ദേശഭക്തിഗാനവും പാട്രിയോട്ടിക് ഡാൻസും അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി മോൾസി തോമസ് നന്ദി പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.
