വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി റാണിപുരത്ത് നേച്ചർ ക്യാമ്പ് നടത്തി.

രാജപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം – വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി, ബളാംതോട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ റാണിപുരത്ത് നേച്ചർ ക്യാമ്പ് നടത്തി . ക്യാമ്പിന്റെ ഭാഗമായി പ്രകൃതി പഠന യാത്രയും മഞ്ഞൾ കൃഷി പരിപാലന പ്രവർത്തിയും സംഘടിപ്പിച്ചു. കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.രാജീവൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എം.പി.രാജു , റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ.രഘുവരൻ , സമിതി സെകട്ടറി എ.കെ.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി പ്രവർത്തകൻ സന്തോഷ് പനയാൽ , അധ്യാപകരായ ആർ.വി.അനിൽ കുമാർ, കെ സൗമ്യ, സമിതി ട്രഷറർ എം.കെ.സുരേഷ് എന്നിവർ നേതൃത്വം നൽകി.