രാജപുരം :അമ്പലത്തറ ജനമൈത്രി പോലീസ് കോടോം -ബെളൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ നടത്തുന്ന പ്രത്യേക പരിഗണന പദ്ധതി ആയ ‘ശ്രദ്ധ’ യുടെ ഭാഗമായി കുടുംബശ്രീ എ ഡി എസുമായി സഹകരിച്ചു കൊണ്ട് അയ്യങ്കാവ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സ്ത്രീകൾക്ക് വേണ്ടി സ്വയം പ്രതിരോധ ക്യാമ്പ് നടത്തി.അമ്പലത്തറ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് -ഇൻസ്‌പെക്ടർ ശ്രീജ ടി വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ ജനമൈത്രി ബീറ്റ് പോലീസ് ഓഫിസർ പ്രമോദ് ടി.വി .അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജൻ.എൻ ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിനോയ് കെ.സി, റിട്ടേഡ് എസ് ഐ കുഞ്ഞിക്കണ്ണൻ.വി, മഹിളാ സമഖ്യ കാസർകോട് ജില്ല ആർ പി അനീസ എസ്, എ ഡി എസ് പ്രസിഡന്റ് ശാലിനി.എം എന്നിവർ സംസാരിച്ചു.. എഡി എസ് സെക്രട്ടറി ജ്യോതി.കെ നന്ദി പറഞ്ഞു. ജില്ലാ പോലീസ് സെൽഫ് ടീം അംഗങ്ങൾ ആയ അസിസ്റ്റന്റ് സബ് -ഇൻസ്‌പെക്ടർ സുപ്രഭാ.ബി , സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രസീത.സി.പി.കെ, സിവിൽ പോലീസ് ഓഫീസർമാർ ആയ ഷിബിൻ.കെ .വി, ശ്യാമരാജ് . പി എന്നിവർ ക്ലാസ്സെടുത്തു.
