രാജപുരം: പനത്തടി ഫൊറോനയുടെ കീഴിലുള്ള 10 പള്ളികളിലെ പാരീഷ് കൗൺസിൽ അംഗങ്ങളുടെ യോഗം പനത്തടി ഫൊറോന പള്ളിയിൽ വെച്ച് നടത്തി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ.ജോസഫ് പാംപ്ലാനി മീറ്റ് ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.അതിരൂപത വികാരി ജനറാൾ റവ.ഫാ.മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവർ സംസാരിച്ചു. ഫൊറോന വികാരി ഫാ.ചാക്കോച്ചൻ കുടിപ്പറമ്പിൽ സ്വാഗതവും ഫൊറോന കോഡിനേറ്റർ ജോണി തോലമ്പുഴ നന്ദിയും പറഞ്ഞു.
