കാപ്പുങ്കരയില്‍ സര്‍ക്കാര്‍ അനുവദിച്ച പാലത്തിന്റെ പണി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു

  • രാജപുരം: കാപ്പുങ്കരയില്‍ സര്‍ക്കാര്‍ അനുവദിച്ച പാലത്തിന്റെ പണി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാപ്പുങ്കരയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പുതിയ പാലം അനുവദിച്ച പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ആവശ്യത്തോട് എല്‍ ഡി എഫ് സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കില്ലെന്നതിന് തെളിവാണ് ഇവിടെ പാലം അനുവദിച്ച് തീരുമാനിച്ചിരിക്കുന്നത്. ഈ പ്രദേശത്തുക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കണുവാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും സര്‍ക്കാര്‍ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമായിരിക്കുമെന്നും ചെയ്യാന്‍ കഴിയുന്ന ഏത് കാര്യവും നിയമത്തിന് ഉള്ളില്‍ നിന്നും കൊടുക്കാന്‍ കെല്‍പ്പുള്ള സര്‍ക്കാര്‍ ആണ് ഇന്ന് കേരളം ഭരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ഇവിടെ അനുവദിച്ച പാലത്തിന്റെ എല്ലാ പ്രവര്‍ത്തനവും വേഗത്തിലാക്കുന്നതിനി ആവശ്യമായ സഹായങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജേസഫ്, വൈ പ്രസിഡന്റ് ടി കെ നാരായണന്‍ എന്നിവരും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു

Leave a Reply