രണ്ട് കിഡ്നിയും തകരാറിലായ സഹോദരി ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനായ് സഹായം തേടുന്നു

രാജപുരം: ;ചുളളിക്കരയിലെ അനീഷിന്റെ ഭാര്യ ശ്രീജയാണ്(39) രണ്ട് കിഡ്നിയും തകരാറിലായി ജീവിതം മുന്നോട്ട് തളളി നീക്കുന്നത്. വാടകവീട്ടിലാണ് താമസിക്കുന്ന ഇവര്‍ ആഴ്ചയില്‍ 3 ഡയാലിസിസ് ചെയ്യാനുളള സാമ്പത്തിക ബുദ്ധിമുട്ടായതിനാല്‍ ഇപ്പോള്‍ ആഴ്ചയില്‍ 2 തവണയാണ് ഡയാലിസിസ് ചെയ്യുന്നത്. കൂലിപ്പണിക്കാരനായ അനീഷിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീലിച്ചിരുന്നത് എന്നാല്‍ അസുഖം കൂടിയതിനാല്‍ ഭാര്യയെ തനിച്ചാക്കിയിട്ട് പണിക്കു പോകാന്‍ കഴിയാത്തതിനാല്‍ വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.ഈ കുടുംബം. ഒരു കിഡ്‌നിയെങ്കിലും മാറ്റിവെക്കാണമെങ്കില്‍ പോലും ചുരുങ്ങിയത് 35 ലക്ഷം രുപ ചിലവുവരും അതുകണ്ടെത്തുവാനായി ശ്രീജ ചികിത്സ ധനസഹായ കമ്മിറ്റി രൂപികരിക്കുകയും ചെയ്തു. ്.രക്ഷാധികാരിയായി കള്ളാര്‍ പഞ്ചായത്തു പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് , കോടോംബേളൂര്‍ പഞ്ചായത്തു പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ ,ചെയര്‍മാന്‍ പെണ്ണമ്മ ജെയിംസ് വൈസ് ചെയര്‍മാനായി എ സി മാത്യു ,കണ്‍വീനര്‍ നൗഷാദ് ചുള്ളിക്കര ജോയിന്‍ കണ്‍വീനര്‍ വിനോദ് ജോസഫ്,ട്രഷറര്‍ മോഹനന്‍ ,25 അംഗങ്ങള്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമിറ്റി,യാണ്. തന്റെ പത്തുവയസുളള ഏക മകനെ മാറോടണച്ച് വിതുമ്പുന്ന കാഴ്ച കണ്ടാല്‍ ഏതൊരു മനുഷ്യനും ഒന്നു പതറിപ്പോകും. നമ്മുക്കും കൈകോര്‍ക്കാം ഈ സഹോദരിയെ പുതിയ ഒരു ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍.
A/c No : 47022200088778, IFSC CODE : SYNB0004702 , Syndicate Bank Chullikara Branch , SREEJA CHIKITSA SAHAYASAMITHI, KOTTODY-PO ,Rajapuram -via

കണ്‍വീനര്‍
നൗഷാദ് കെ. പി
9946613713

പെണ്ണമ്മ ജെയിംസ്
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
കള്ളാര്‍ പഞ്ചായത്ത്
9072139037

Leave a Reply