വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വായനാദിനത്തോടനുബന്ധിച്ച് പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു

രാജപുരം:വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വായനാദിനത്തോടനുബന്ധിച്ച് പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു. പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വായനയുടെ പ്രസക്തി എന്ന വിഷയത്തില്‍ ചര്‍ച്ച ക്ലാസ് സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം ബി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് അധ്യക്ഷനായി. വി എ പുരുഷോത്തമന്‍, എ ആശീര്‍വാദ് ബെന്നി തോമസ്, ഇ കെ സതീഷ്, ബിജുതോമസ്, ഉദുപ്പാന്‍ മുണ്ടോട്ട്, ഇ രാജി എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, രമ്യ സന്തോഷ് നന്ദിയും പറഞ്ഞു. വായനശാലയിലെ 2019-22 വര്‍ഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികള്‍: വി എ പുരുഷോത്തമന്‍ (പ്രസിഡന്റ്), ബെന്നി തോമസ് (വൈസ് പ്രസിഡന്റ്), എ കെ രാജേന്ദ്രന്‍ (സെക്രട്ടറി), ഇ കെ സതീഷ് (ജോ സെക്രട്ടറി)

Leave a Reply