സഭയെ കൂടുതല്‍ ആത്മീയതയില്‍ വളര്‍ത്തുന്നവരാകണം സഭാപ്രതിനിധികള്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍

രാജപുരം: സഭയെയും വിശ്വാസസമുഹത്തെയും ആത്മീയമായും ഭൗതികമായും വളര്‍ത്തുവാന്‍ സഭാപ്രതിനിധികള്‍ തങ്ങളുടെ അജപാലന ദൗത്യം പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍. രാജപുരം പൊറോനയുടെ അജപാലന മാര്‍ഗ്ഗരേഖ അവതരിപ്പിക്കുന്നതിനായി ചേര്‍ന്ന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും വിവിധ കമ്മീഷനുകളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിത ചൈത്യന്യം എല്ലാ വിശ്വാസികളിലും എത്തിക്കുക എന്നത് നമ്മുടെ കടമയാണ് എന്ന് പിതാവ് പറയുകയുണ്ടായി. നമ്മുടെ ആത്മിയ ശിശ്രൂഷകള്‍ ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ അജപാലന കര്‍മ്മപദ്ധതികളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.ശ്രീപുരം പാസറ്റര്‍ സെന്റെര്‍ ഡയറക്ടര്‍ ഫാ.ജോസ് നെടുങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കൊട്ടോടി സെന്റ് ആന്‍സ് പളളി വികാരി ഫാ.ഷാജി മേക്കര മേഡറേറ്ററായിരുന്നു രാജപുരം ഫൊറോനാ വികാരി ഫാ.ജോര്‍ജ് പുതുപറമ്പില്‍ സ്വാഗതവും പാസ്റ്റര്‍ കൗണ്‍സില്‍ അംഗം ജിജി കിഴക്കേപ്പുറത്ത് നന്ദിയും പറഞ്ഞു.

Leave a Reply