രാജപുരം:കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കളളാര്‍ സെന്റ് തോമസ് പാരീഷ് ഹാളില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രോഗ്രാം ഭാഗമായി നടത്തിയ പൊതുസമ്മേളനം സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ ഡിനോ കുമ്മനിക്കാട്ട് ഉദ്ഘാടനം ചെയ്തു. മാസ്സ് പ്രോഗ്രാം മാനേജര്‍ അബ്രഹാം ഉള്ളാടപുള്ളിയില്‍ അധ്യക്ഷത വഹിച്ചു. ചുള്ളിക്കര സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ രഞ്ജിത്ത് പി.കെ കൊട്ടോടി ഗവണ്‍മെന്റ് ആയുര്‍വേദ ഹോസ്പിറ്റല്‍ ഡോക്ടര്‍ ഉഷാ സി സിന്‍ഡിക്കേറ്റ് ബാങ്ക് കൃഷിഓഫീസര്‍ മീരാ ടി ബാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് രോഗികളെ പരിശോധിച്ച് മരുന്നുകള്‍ വിതരണം ചെയ്തു ഡോക്ടര്‍ ഉഷ ഡോക്ടര്‍ ഹ്യദ്യാ എന്നിവര്‍ പങ്കെടുത്തു. കോഡിനേറ്റര്‍ സിന്‍സി ജോസഫ് ആനിമേറ്റര്‍ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.