രാജപുരം: രജതജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ജൂബിലി ആഘോഷങ്ങളുടെ സംഘാടകസമിതി ജനറല്‍ബോഡി യോഗം ചേര്‍ന്നു .കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മേരിക്കുട്ടി അലക്‌സ് അധ്യക്ഷതവഹിച്ചു .കോളേജ് പ്രോ മാനേജര്‍ ഫാദര്‍ ജോസ് നെടുങ്ങാട്ട് ആമുഖ പ്രഭാഷണവും , കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ത്രേസ്യാമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി .കോളേജ് ഗവേണിങ് ബോഡി അംഗവും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഡോ. എം എസ് ജോണ്‍ , പിടിഎ വൈസ് പ്രസിഡണ്ട് ഷാജി ചാരാ ത്ത് ,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കിരണ്‍കുമാര്‍ , ആഘോഷകമ്മിറ്റി ജോയിന്‍ കണ്‍വീനര്‍ ശ്രീ ഷിനോ പി ജോസ് ,ജനറല്‍സെക്രട്ടറി ശ്രീ ജോബി തോമസ് എന്നിവര്‍ സംസാരിച്ചു .
രാജപുരത്ത് സമീപമുള്ള വിവിധ പ്രദേശങ്ങളിലെ , വിവിധ മേഖലകളിലുള്ളവര്‍ ആലോചനാ യോഗത്തില്‍ പങ്കെടുത്തു .മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് ഷോ , ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം , ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് , വോളിബോള്‍ ടൂര്‍ണമെന്റ് , എക്‌സിബിഷന്‍ തുടങ്ങിയ വ്യത്യസ്തമായ പരിപാടികള്‍ ജൂബിലി ആഘോഷത്തിന് ഭാഗമായി നടത്തുവാന്‍ തീരുമാനമായി .ക്‌നാനായ കുടിയേറ്റത്തെ ഫലമായി രൂപം കൊണ്ട രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ രജതജൂബിലി മലയാളത്തിന്റെ ഉത്സവം ആകണമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുണ്ടായി . ഓഗസ്റ്റ് ഒന്നാം തീയതി മുന്‍ മുഖ്യമന്ത്രിയും കോളേജിന് എയ്ഡഡ് പദവി നല്‍കിയ അന്നത്തെ ധനമന്ത്രിയും ആയിരുന്ന ഉമ്മന്‍ചാണ്ടി രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും