രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വ്യക്തികേന്ദ്രീകൃത പഠന രീതിയിലൂടെ മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി കഴിഞ്ഞ രണ്ടു വര്‍ഷം ഈ സ്‌കൂളില്‍ വിജയകരമായി നടത്തി വരികയാണ്. കോട്ടയം അതിരൂപതയിലെ OSH സന്യാസസമൂഹത്തിന്റെ സാമൂഹ്യ സേവന വിഭാഗമായ ഷെസ്സിന്റെ സാമ്പത്തിക സഹായ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 5,6,7 ക്ലാസുകളില്‍ നിന്നും പ്രത്യേക പരീക്ഷയിലൂടെ തിരഞ്ഞെടുത്ത 60 കുട്ടികള്‍ക്കാണ് ഈ പരിശീലനം നല്‍കുന്നത്. ഉദ്ഘാടന പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. കോട്ടയം OSH സന്യാസസമൂഹത്തിന്റെ കൗണ്‍സിലര്‍ ഫാ. ജോസ് കന്നുവെട്ടിയില്‍ ഉദ്ഘാടനം ചെയ്തു. ഷെസ്സ് കോര്‍ഡിനേറ്റര്‍ ഫാദര്‍ ഷിജന്‍ പതിയില്‍ മുഖ്യപ്രഭാഷണം നടത്തി. PTA പ്രസിഡന്റ് ശ്രീ ഒ. ജെ. മത്തായി ആശംസകള്‍ അര്‍പ്പിച്ചു. പ്രസ്തുത യോഗത്തിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സന്തോഷ് ജോസഫ് സ്വാഗതവും, ഉണര്‍വ് കോര്‍ഡിനേറ്റര്‍ O A എബ്രഹാം നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കായി ഫാ. ജേക്കബ് പല്ലൂന്നിയില്‍ ക്ലാസെടുത്തു.

Leave a Reply