രാജപുരം ഫൊറോന സഖറിയാസ് കണ്‍വെന്‍ഷന്‍ തുടങ്ങി


രാജപുരം: ഫൊറോന ഫാമിലി കമ്മീഷന്റെയുൂം ക്രിസ്ത്യന്‍ മലബാര്‍ റിജീയന്റെയും നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കായി നടത്തുന്ന സഖറിയാസ് കണ്‍വെന്‍ഷന്‍ കളളാര്‍ തിരുഹൃദയ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു .ജീവിത സായാഹ്‌നം ആനന്ദപൂര്‍ണ്ണമാക്കുവാനും ഭാവിതലമുറയുടെ വഴി വിളക്കാകാനുമാ യി നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ 450 ഓളം ആളുകള്‍ പങ്കെടുത്തു രാജപുരം ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ തിരിതെളിച്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ബൈജു എടാട്ട്, ഫാദര്‍ ജോര്‍ജ് കാടുംന്തയില്‍, ഫാദര്‍ അരുണ്‍ മുയല്‍കല്ലിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി . രാവിലെ 9 മണി മുതല്‍ 5 മണി വരെ നടത്തപ്പെടുന്നു.

Leave a Reply