മലബാര്‍ സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി ഡേകെയര്‍ സെന്റെറില്‍വച്ച് വയോജനദിനം ആഘോഷിച്ചു

രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി ഡേകെയര്‍ സെന്റെറില്‍വച്ച് വയോജനദിനം ആഘോഷിച്ചു. ഈ ദിനാചരണത്തിന്റെ ഭാഗമായി ഫാ: ജോര്‍ജ് കുടുന്തയില്‍ സെമിനാര്‍ നയിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ മാസ്സ് സെക്രട്ടറി ഫാ: ബിബിന്‍ തോമസ് കണ്ടോത്ത് അദ്യക്ഷതവഹിച്ചു. രാജപുരം ഫോറോന പള്ളി വികാരി ഫാ:ജോര്‍ജ് പുതുപറമ്പില്‍ ഉത്ഘാടനം നിര്‍വഹിച്ചു, ചുള്ളിക്കര സെന്റ് മേരീസ് പള്ളി വികാരി ഫാ:ബേബി പാറ്റിയാല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീ ഫിലിപ്പ് മുത്തൂറ്റില്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു .ശ്രീ അലന്‍ പീറ്റര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വയോജനങ്ങളുടെ വിവിധ തരത്തിലുള്ള കലാപരിപാടികള്‍ നടത്തപ്പെട്ടു. ഏകദേശം 100 വയോജനങ്ങള്‍ പരിപാടിയുടെ ഭാഗമായി.ശ്രീമതി പെണ്ണമ്മ തോമസ് ഏവര്‍ക്കും നന്ദി പറഞ്ഞു.മാസ്സ് സ്റ്റാഫ് അംഗങ്ങളായ ശ്രീ അലന്‍ പീറ്റര്‍ ,ശ്രീമതി ആന്‍സി ജോസഫ് പരിപാടിക്ക് നേതൃത്വം നല്‍കി..

Leave a Reply