രാജപുരം: അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 29 മുതല്‍ ഒക്ടോബര്‍ 6 വരെ നടക്കുന്ന ശ്രീമദ് ഭാഗവഗത സപ്താഹ യജ്ഞത്തിന്റെയും, നവരാത്രി ആഘോഷങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. യജ്ഞാചാര്യന്‍ പയ്യന്നൂര്‍ മാങ്കുളം ഇല്ലം ബ്രഫ്മശ്രീ ഗോവിന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ എട്ട് ദിവസങ്ങളിലായി നടക്കുന്ന സപ്താഹ യജ്ഞം 29ന് രാവിലെ 7ന് നടക്കുന്ന ഗണപതിഹോമത്തോടെ ആരംഭിക്കും തുടന്ന് രാവിലെ 9.30ന് ചുള്ളിക്കര ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച് പുടംങ്കല്ല് അയ്യങ്കാവില്‍ വഴി കലവറനിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5ന് ആചാര്യവരവേല്‍പ്പും, ശ്രീ ഭാഗവത സപ്താഹ മഹാത്മ്യ പരായണവും നടക്കും. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന സപ്താഹ 30ന് ഭാഗവത സമാരംഭം, വ്യാസ നാരദ സംവാദം, ഭഗവദോല്‍പത്തി കുന്തീ സ്തുതി തുടങ്ങി കഥകളെ ആസ്പദമാക്കി പാരായണം നടക്കും. ഒക്ടോബര്‍ 1ന് കവിലാവതാരം, കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിത്രം പ്യഥുചരിത്രം തുടങ്ങി പരായണം നടക്കും, 2ന് ഭരതരഹൂഗുണ സംവാദം, ഭൂഗോളവര്‍ണ്ണന, നരകവര്‍ണ്ണന അജാമിള മോക്ഷം, പ്രഹ്ളാദ ചരിത്ര നരംസിംഹാവതാരം എന്നിവയും, 3ന് ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, കൂര്‍മ്മാവതാരം, ശ്രീ കൃഷ്ണാവതാരം എന്നിവയും നടക്കും, 4ന് ബാലലീലകള്‍, കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം ഗോവര്‍ദ്ധനയാഗം, ഗോവിന്ദാഭിഷേകം തുടര്‍ന്ന് കുട്ടികളുടെ തീരുവാതിര എന്നിവയും, 5ന് ആറാം ദിവസം രാജസൂയം, കുചേലവൃത്തം, സ്യമന്തകോപാഖ്യാനം, സുഭദ്രാഹരണം, ശ്രൂതിഗീത, സന്താനഗോപാലം, നിമി നവയോഗി, സംവാദം, ഉദ്ധവോപദേശം, ഹംസാവതാരം എന്നിവ നടക്കും, 6ന് സമാപന ദിവസം ഭക്തിയോഗ മഹിമ, ഭഗവാന്റെ സ്വധാമപ്രവേശം, കലികാല വര്‍ണ്ണന, കല്‍ക്കി അവതാരം, മാര്‍ക്കണ്ഡേയ ചരിത്രം ഭാഗവത സംഗ്രഹം തുടര്‍ന്ന് ക്ഷിര കര്‍ഷഷകരെയും, ആചാരപട്ടം ലഭിച്ച തെയ്യംക്കലാക്കാരന്‍ കൊട്ടനെയും ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ബി മാധവന്‍ നായര്‍, കെ കുഞ്ഞികൃഷ്ണന്‍ നായര്‍, എ ഭാസ്‌ക്കരന്‍, സി കെ വേണുഗോപാലന്‍, വി പ്രഭാകരന്‍ നായര്‍, വി കെ ബാലകൃഷ്ണന്‍, എച്ച് വിട്ടല്‍ഭട്ട്, വിനീത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.